തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ധര്‍ണ്ണ നടത്തിക്കൊണ്ടിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന ദളിത് സംരക്ഷണ ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ബി.ജെ.പി നടത്തിയആക്രമണത്തില്‍ സോളിഡാരിറ്റി സൌത്ത് സോണ്‍ ശക്തമായി പ്രധിക്ഷേധിക്കുന്നു. തീവ്രവാദ മുദ്ര ചാര്‍ത്തി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ദളിത് വേട്ടക്കെതിരെ സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം പോലും നല്‍കില്ല എന്ന സവര്‍ണ്ണ മനസ്ഥിതിയാണ് സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമത്തിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പോലീസും ഹിന്ദുത്വ ശക്തികളും ഒത്തൊരുമിച്ചു ദളിത് വേട്ട എന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണത്തെ ശരിവയ്ക്കും വിധമാണ് പോലീസ് നോക്കി നില്‍ക്കെ ഇന്നു നടന്ന അതിക്രമങ്ങള്‍ . ഇത്തരം അതിക്രമങ്ങളെ അപലപിക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള എല്ലാ ജനവിഭാഗങ്ങളും തയ്യാറാകണം. ജനകിയ ചെരുതുനില്‍പ്പുകള്‍ കല്ലെറിഞ്ഞു അവസാനിപ്പിക്കാമെന്ന മോഹം നടക്കില്ല . അക്രമികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കാന്‍ തയ്യാറാകണംസോളിഡാരിറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഭവാനി, തുളസി, രത്നമ്മ, വസന്തകുമാരി, ലീലാമണി എന്നിവരെ സോളിഡാരിറ്റി മേഖല സെക്രട്ടറി കെ. സജീദ് സന്ദര്‍ശിച്ചു
Click this link http://solidarity-southnews. blogspot.com
Click this link http://solidarity-southnews.
No comments:
Post a Comment