Reposted from Rajeev Edappal’s post
ഗോംമാംസം ഭക്ഷിച്ചതിന് ഒരു മനുഷ്യനെ തല്ലിക്കൊന്ന കാലഘട്ടത്തില്‍ ആരെ മുന്‍നിര്‍ത്തിയാണോ സംഘപരിവാര്‍ സംഘടനകള്‍ ഇത്തരം കൃത്യം നിര്‍വ്വഹിച്ചത് എന്ന് നോക്കുന്നത് നന്നായിരിക്കും. ശ്രീരാമന്‍ മാംസാഹാരിയാണോ സസ്യാഹാരി ആണോ എന്ന് പരിശോധിക്കുകയാണ് ഇവിടെ. വാത്മീകി രാമായണത്തില്‍ കൃത്യമായി തന്നെ രാമന്‍റെ ആഹാരശൈലിയെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.
വാത്മീകി രാമായണത്തില്‍ പല ശ്ലോകങ്ങളിലും കൃത്യമായി തന്നെ രാമന്‍ മാംസാഹാരിയെന്ന് വിവരിക്കുന്നുണ്ട്.വനവാസത്തിന് പോകുമ്പോള്‍ രാമന്‍ കൗസല്യയോട് പറയുന്നുണ്ട്,
“चतुर्दश हि वर्षाणि वत्स्यामि विजने वने |
मधु मूल फलैः जीवन् हित्वा मुनिवद् आमिषम् || २-२०-२९”.മലയാള പരിഭാഷ ഇങ്ങിനെ,”പതിനാലു വര്‍ഷം ഞാന്‍ ഇറച്ചി ഒഴിവാക്കി, ഫലമൂലാദികളും തേനും മാത്രം ഭക്ഷിച്ച് കാട്ടില്‍ കഴിയാം- അയോധ്യാകാണ്ഡം 2-20-29″
സുന്ദരകാണ്ഡത്തില്‍ ഹനുമാന്‍ സീതയോടു പറയുന്നുണ്ട്,
“न मांसं राघवो भुङ्क्ते न चापि मधुसेवते |
वन्यं सुविहितं नित्यं भक्तमश्नाति पञ्चमम् || ५-३६-४१”.മലയാള പരിഭാഷ ഇങ്ങിനെ,”രാമന്‍ ഇപ്പോള്‍ മാംസം കഴിക്കുന്നുമില്ല, ലഹരി ഉപയോഗിക്കുന്നുമില്ല, വൈകുന്നേരങ്ങളില്‍ കാട്ടില്‍ നിന്ന് ലഭിക്കുന്ന സസ്യാഹാരങ്ങളാണ് രാമന്‍ ഭക്ഷിക്കുന്നത്, സുന്ദരകാണ്ഡം 5-36-41″
ആരണ്യകാണ്ഡത്തിലെ ഒരു ശ്ലോകം ഇങ്ങിനെ,
“निहत्य पृषतम् च अन्यम् मांसम् आदाय राघवः |
त्वरमाणो जनस्थानम् ससार अभिमुखः तदा || ३-४४-२७”.മലയാളം പരിഭാഷ ഇങ്ങിനെ,”രാഘവന്‍ ഒരു മാനിനെ കൂടി കൊന്നു, അതിന്‍റെ ഇറച്ചിയുമെടുത്ത് ജനസ്ഥാനയിലേക്ക് പോയി, ആരണ്യകാണ്ഡം 3-44-27″, അതായത് വനവാസകാലത്തും രാമന്‍ മാംസം ഭക്ഷിച്ചിരുന്നുവെന്ന് വ്യക്തം.
വാത്മീകി രാമായണത്തെ പുതുക്കിപ്പണിഞ്ഞവരില്‍ ജൈന-ബുദ്ധമതങ്ങള്‍ ചെലുത്തിയ സ്വാധീനമാണ് രാമന്‍ സസ്യാഹാരിയാണെന്ന വിശദീകരണത്തിലേക്ക് എത്തിച്ചത്. രാമന്‍ മൃഗങ്ങളെ ബലി കഴിച്ചിരുന്നുവെന്നും മൃഗത്തോലു കൊണ്ടുണ്ടാക്കിയ വസ്ത്രം ധരിച്ചിരുന്നുവെന്നും വാത്മീകി രാമായണം വ്യക്തമാക്കുന്നുണ്ട്. രാമായണത്തില്‍ മാത്രമല്ല വേദങ്ങളിലും മാംസാഹാരം ഒരു ജനകീയ ശീലം ആയിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.
മാംസാഹാരികള്‍ക്ക് നേരെ നടക്കുന്ന സംഘപരിവാര്‍ അക്രമം കരുതിക്കൂട്ടിയുള്ള വര്‍ഗീയ നീക്കങ്ങളാണെന്ന് വ്യക്തമാക്കുന്നതാണ് മുകളില്‍ വിവരിച്ചിരിക്കുന്ന ശ്ലോകങ്ങള്‍. രാമന്‍റെ പേരില്‍ നടക്കുന്ന അക്രമത്തെ രാമന്‍റെ ജീവിത കഥ സാധൂകരിക്കുന്നില്ല. താത്കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്കും മ്ലേച്ഛമായ വര്‍ഗീയ ചിന്തകള്‍ പരത്തുന്നതിനും മാത്രമാണ് ഇത്തരം അക്രമങ്ങള്‍. ജനാധിപത്യ ഇന്ത്യ ഒറ്റക്കെട്ടായി ഈ ഇരുട്ടു മനുഷ്യന്‍മാര്‍ക്കെതിരെ അണിനിരക്കേണ്ടിയിരിക്കുന്നു
No comments:
Post a Comment