ഫലസ്തീന്‍ പെണ്‍കുട്ടിയെ വെടിവെച്ചുവീഴ്ത്തിയ ഇസ്രയേല്‍ സൈന്യം വീല്‍ചെയറിലെത്തിയ യുവാവിനെ ചവിട്ടിവീഴ്‍ത്തുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു
വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യത്തിന്റെ ക്രൂരത രൂക്ഷമാകുന്നു. ഫലസ്തീന്‍ പെണ്‍കുട്ടിയെ വെടിവെച്ചുവീഴ്ത്തിയ ഇസ്രയേല്‍ സൈന്യം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രക്തം വാര്‍ന്ന് പിടിയുന്ന പെണ്‍കുട്ടിയെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നവരെ തോക്കുചൂണ്ടി ഇസ്രയേല്‍ സൈന്യം ഭീഷണിപ്പെടുത്തി. ഇതിനിടെ വീല്‍ചെയറിലെത്തിയ അംഗപരിമിതനായ യുവാവിനെ തടഞ്ഞുനിര്‍ത്തിയ ഇസ്രയേല്‍ സൈനികന്‍, ഇയാളെ ചവിട്ടിവീഴ്‍ത്തുന്നതും യുവാവിനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചവരെ മര്‍ദിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ 150 ലേറെ പേരാണ് ഇസ്രയേല്‍ അതിക്രമത്തില്‍ കൊല്ലപ്പെട്ടത്. വിശുദ്ധ മസ്ജിദുല്‍ അഖ്‌സയിലേക്ക് മുസ്‌ലിംകള്‍ക്ക് പ്രവേശം തടഞ്ഞ് ഇസ്രയേല്‍ സൈന്യം പ്രകോപനം സൃഷ്ടിച്ചതോടെയാണ് വീണ്ടും ഫലസ്തീകളും ഇസ്രയേല്‍ സൈന്യവും ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 20ലധികം ഇസ്രയേലുകാരും വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. സമാധാന ശ്രമങ്ങള്‍ക്ക് നില്‍ക്കാതെ പ്രകോപനപരമായ നീക്കങ്ങളാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ഫലസ്തീന്‍ അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. ഇസ്രയേല്‍ നടപടിക്കെതിരെ വെസ്റ്റ് ബാങ്കില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്.
المشاهد الأولية لإطلاق جيش الاحتلال النار على الفتاة الفلسطينية ياسمين “محمد رشاد” الزرو التميمي (21 عاما) قرب الحرم الإبراهيمي بالخليل .. وأصيبت بجراح خطيرة تصوير: رائد أبو رميلةتابعونا : http://ift.tt/1OaKPcK
Posted by Shehab News Agency on Sunday, February 14, 2016
No comments:
Post a Comment