
Mohamed Iqbal Pallipurath is a Web Designer and Software Consultant. Currently CEO of Iqsoft Software Consultants. A fundamentalist Muslim but not an extremist. Pro Palestine but not anti any Country. He has improved the quality of IIT Delhi and IIT Kharagpur just by studying at those places for M. Tech. (Thermal Engineering) and PhD (Cryogenic Engineering). A chronic procrastinator. Now under throes of creating his Thecal Matter. Interests: Amateur Astronomy, Judo
Sunday, December 27, 2015
ചിക്കൻ കൊണ്ടാട്ടം
Chicken Kondattam |
*****************************************
വേണ്ട സാധനങ്ങൾ
— ———————————
കോഴി — ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത്
കൊണ്ടാട്ട മുളക് (തൈര് മുളക് ) – തണ്ട് മാറ്റി ക്രഷ് ചെയ്തത്
ചെറിയുള്ളി – ചതച്ചത്
പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി – ചതച്ചത്
തേങ്ങ ചിരകിയത്
അരിപ്പൊടി വറ്റല് മുളക് – തണ്ട് മാറ്റി ക്രഷ് ചെയ്തത്
പൊടികൾ – മഞ്ഞൾ ,മുളക് ,മല്ലി ,ഉപ്പ് ,കുരുമുളക് ,ഗരം മസാല
വിനാഗിരി അല്ലെങ്കിൽ നാരങ്ങാ നീര്
പുദീനയില – ഉണക്കി പൊടിച്ചത്
മല്ലിയില
കറി വേപ്പില
എണ്ണ –
ജീരകം
—————————–
തയ്യാറാക്കുന്ന വിധം
— ———————————
ആദ്യം കോഴി കഷ്ണങ്ങളിൽ ടൂത്ത് പിക്ക് കൊണ്ട് നല്ല കുത്ത് വച്ച് കൊടുക്കുക ,(ചെറിയ സുഷിരങ്ങളിലൂടെ കൊണ്ടാട്ട മുളകിന്റെ എസെന്സ് ഇറങ്ങി ചെല്ലാൻ വേണ്ടിയാണു ഇത്),
ഇനി ക്രഷ് ചെയ്തു വച്ചിരിക്കുന്ന കൊണ്ടാട്ട മുളകിൽ കുറച്ചും , മഞ്ഞപ്പൊടിയും ,ഉപ്പും , മുളക് പൊടിയും ,അരിപ്പൊടിയും(അരക്കിലോ ചിക്കന് 5-6 സ്പൂണ്‍) ആവിശ്യത്തിന് ചേർത്ത് ഒരൽപം വെള്ളവും ചേർത്ത്(കോഴിയിൽ വെള്ളമയം ഉണ്ടെങ്കിൽ വേണ്ട) നന്നായി ഇളക്കി കുഴച്ചു ഒരു രണ്ടു മണിക്കൂർ വയ്ക്കാം.
അതിനു ശേഷം എണ്ണയിൽ മുക്കി പൊരിച്ചു മാറ്റി വയ്ക്കാം ,എണ്ണയിൽ ബാക്കി വരുന്ന പൊടിയും എടുത്തു വയ്ക്കണം .
ഇനി മറ്റൊരു പാനിൽ ചെറു ചൂടിൽ എണ്ണയില്ലാതെ തേങ്ങയും വറ്റല് മുളകും ചേർത്തു ഒന്ന് മൂപ്പിച്ചു മാറ്റി വയ്ക്കാം ,ഒരു ഇരുപതു സെക്കണ്ട് മൂപ്പിച്ചാൽ മതി ,അധികം ബ്രൌണ്‍ ആകരുത് .
ഇനി ഇതിൽ നിന്നും പകുതി എടുത്തു വിനാഗിരി ഉഴിച്ചു നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുത്ത് വയ്ക്കുക.
ഇനി പാനിൽ എണ്ണ ഉഴിച്ചു ജീരകം പൊട്ടിച്ചു ഉള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റണം , വഴണ്ട് വരുമ്പോൾ പച്ചമുളക് ,ഇഞ്ചി ,വെളുത്തുള്ളി എന്നിവ ചതച്ചത് ചേർത്ത് നന്നായി മൂപ്പിക്കുക , മൂത്ത് കഴിഞ്ഞു പൊടികൾ ചേർത്തു നന്നായി വഴറ്റിയതിനു ശേഷം വിനാഗിരി ഉഴിച്ച പേസ്റ്റ് ചേർത്തു ഒന്നുകൂടെ വഴറ്റുക ,
ഇനി തേങ്ങയും വറ്റല് മുളക് മൂപ്പിച്ചതും കറിവേപ്പിലയും ചേർത്തു ഹൈ ഫ്ലെയിമിൽ വഴറ്റണം ,
വിനാഗിരി വറ്റി വരുമ്പോൾ ചിക്കൻ ചേർത്തു കൊടുക്കുക ,ഒപ്പം പുദീനയും കൊണ്ടാട്ട മുളകിന്റെ ബാക്കിയും ചേർക്കുക …
ചിക്കനും മസാലയും കൂടി നന്നായി യോജിച്ചു വരുമ്പോൾ അരക്കപ്പ് വെള്ളം ഉഴിച്ചു ഒന്ന് കൂടി ഇളക്കി ചെറുതീയിൽ ഒരഞ്ചു മിനിട്ട് വയ്ക്കാം ,
ഇനി മല്ലിയില തൂകി സെർവ് ചെയ്യാം …
* * ഉപ്പ് ചേർക്കുമ്പോൾ ശ്രദ്ധിക്കുക ,കൊണ്ടാട്ട മുളകിലും മറ്റും ഉപ്പ് ഉണ്ട്.ഗ്രേവി ടൈപ്പ് വേണ്ടവർക്ക് തക്കാളി സൊസോ പേസ്റ്റൊ ചേർക്കാം.ചോറും പുളിശ്ശേരിയും കൂട്ടിയാണ് കഴിക്കാറ്